തെരേസിയൻ സെന്റിനറി മാരത്തൺ നടത്തി



കൊച്ചി സെന്റ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തെരേസിയൻ സെന്റിനറി മാരത്തൺ സംഘടിപ്പിച്ചു. ജസ്റ്റിസ്‌ പി ഗോപിനാഥ്, എഐജി ജി പൂങ്കുഴലി, റിയർ അഡ്മിറൽ ഉപൽ കുൺഡു, ഒളിമ്പ്യൻ സിനി ജോസ്‌ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.തെരേസിയൻ കർമലീത്താ സഭ വല്ലാർപാടത്ത് പണികഴിപ്പിക്കുന്ന അഗതിമന്ദിരമായ കാരുണ്യനികേതന്റെ ധനശേഖരണംകൂടി ലക്ഷ്യമിട്ടായിരുന്നു മാരത്തൺ. മത്സരശേഷം സൂംബ സെഷനുമുണ്ടായി. സെന്റിനറി റൺ, തെരേസിയൻ റൺ എന്നീ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവർക്ക്‌ യഥാക്രമം 10000, 5000 രൂപ നൽകി. സെന്റിനറി റൺ പുരുഷവിഭാഗത്തിൽ ആർ എസ്‌ മനോജ്‌ ഒന്നാംസ്ഥാനവും മനോജ്‌ കുമാർ രണ്ടാംസ്ഥാനവും നേടി. വനിതാവിഭാഗത്തിൽ റീബ അന്ന ജോർജ് ഒന്നാംസ്ഥാനവും കെ പി സാനിക രണ്ടാംസ്ഥാനവും കരസ്ഥമാക്കി. തെരേസിയൻ റൺ പുരുഷവിഭാഗത്തിൽ നബീൽ സാഹിൽ ഒന്നാംസ്ഥാനവും കെ കെ സബീൽ രണ്ടാംസ്ഥാനവും നേടി. വനിതകളിൽ എൻ പൗർണമി ഒന്നാംസ്ഥാനവും കെ എസ്‌ സിൽഫ രണ്ടാംസ്ഥാനവും നേടി. ജസ്റ്റിസ്‌ പി ഗോപിനാഥ്, കോസ്റ്റ് ഗാർഡ് കമാൻഡർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എൻ രവി, ടി ജെ വിനോദ്‌ എംഎൽഎ എന്നിവർ സമ്മാനം വിതരണം ചെയ്‌തു. കോളേജ്‌ മാനേജർ സി വിനിത, വൈസ് പ്രിൻസിപ്പൽ ഡോ. സി സുജിത, സീനിയർ അഡ്മിനിസ്ട്രേറ്റർ ഡോ. സജിമോൾ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News