റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

റോൾപ്ലേ സംസ്ഥാന മത്സരത്തിൽ റവന്യു ജില്ലയെ പ്രതിനിധീകരിക്കുന്ന വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ


കൊച്ചി എൻസിഇആർടി ന്യൂഡൽഹി ഇന്ത്യയിലെ സർക്കാർ സ്കൂളുകളിലെ ഒമ്പതാംക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന റോൾപ്ലേ സംസ്ഥാന മത്സരത്തിൽ എറണാകുളം റവന്യു ജില്ലയെ പ്രതിനിധാനംചെയ്യുന്നത് അതിഥിത്തൊഴിലാളികളുടെ മക്കളായ വിദ്യാർഥികൾ. 14ന് തിരുവനന്തപുരം എസ്‍സിഇആർടിയിലാണ് സംസ്ഥാന മത്സരം. വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഇവർ. കുറുപ്പംപടി ഡയറ്റിൽ നടന്ന ജില്ലാ മത്സരത്തിൽ വെണ്ണല സ്കൂൾ വിദ്യാർഥികളുടെ ടീം ഒന്നാമതെത്തി. ഒമ്പതാംക്ലാസ് വിദ്യാർഥികളായ അനുഷ്ക പസ്വാൻ, എൽ കാജൽ, സാഗരിക മൈത്തി, രേണു സഹാനി, പൂർണിമ സർക്കാർ എന്നീ വിദ്യാർഥികളാണ് നാടകം അവതരിപ്പിച്ചത്. ആറു മിനിറ്റുള്ള നാടകം സംവിധാനം ചെയ്തത് മലയാളം അധ്യാപകൻ സി എസ് വിഷ്ണുരാജാണ്. റോഷ്നി പദ്ധതി വളന്റിയർ കെ ആർ രാജലക്ഷ്മി നേതൃത്വം നൽകി. Read on deshabhimani.com

Related News