സമൃദ്ധി@കൊച്ചി മൂന്നാം വാർഷികാഘോഷം ഇന്ന്‌



കൊച്ചി കോർപറേഷന്റെ സമൃദ്ധി@കൊച്ചി മൂന്നാം വാർഷികാഘോഷം തിങ്കളാഴ്‌ച നടക്കും. വൈകിട്ട്‌ 5.30ന്‌ സമൃദ്ധി ഹോട്ടലിൽ ബിപിസിഎൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എം ശങ്കർ ഉദ്‌ഘാടനം ചെയ്യും. സെൽഫ്‌ബില്ലിങ്‌ കിയോസ്‌ക്‌ ഉദ്‌ഘാടനം മേയർ എം അനിൽകുമാർ നിർവഹിക്കും. തുടർന്ന്‌ കലാസന്ധ്യ അരങ്ങേറും. നഗരത്തിൽ ആരും വിശന്നിരിക്കരുത്‌, കുറഞ്ഞനിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ കൊച്ചി കോർപറേഷൻ സമൃദ്ധി ഹോട്ടൽ തുടങ്ങിയത്‌. ദിവസവും 6000 പേർവരെ ഇവിടെനിന്ന്‌ ഭക്ഷണം കഴിക്കുന്നു. ഫോർട്ട്‌കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിൽ സമൃദ്ധി ആരംഭിക്കാൻ ഒരുങ്ങുകയാണ്‌ കോർപറേഷൻ. Read on deshabhimani.com

Related News