അനധികൃത മീന്‍പിടിത്തം: 
ബോട്ടുകൾ പിടിച്ചെടുത്തു



കരുനാഗപ്പള്ളി അനധികൃത മീന്‍പിടിത്തം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ്  പിടിച്ചെടുത്തു.  എറണാകുളം സ്വദേശി ദാസന്റെയും തോപ്പുംപടി സ്വദേശി സനിലിന്റെയും ഉടമസ്ഥതയിലുള്ള ഫാത്തിമ, മലപ്പുറം സ്വദേശി ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമമോൾ എന്നീ ബോട്ടുകളാണ് അധികൃതർ പിടിച്ചെടുത്ത്‌ അഴീക്കൽ ഹാർബറിൽ എത്തിച്ചത്. ബോട്ടുടമകളിൽ നിന്ന്‌ പിഴയും ഈടാക്കി.   Read on deshabhimani.com

Related News