തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ്: ആദ്യ റീച്ചിലെ നിർമാണം പൂർത്തിയാകുന്നു
കോതമംഗലം തങ്കളം–--കോഴിപ്പിള്ളി ന്യൂ ബൈപാസിന്റെ ആദ്യ റീച്ചിലെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. 2019–--20 ബജറ്റിലാണ് ആദ്യ റീച്ചിന്റെ നിർമാണത്തിനായി അഞ്ചുകോടി രൂപ അനുവദിച്ചത്. തങ്കളംമുതൽ കലാ ഓഡിറ്റോറിയംവരെ വരുന്നതാണിത്. നടപ്പാതനിർമാണം, അരികുകളിൽ ഇന്റർലോക്ക് വിരിക്കൽ, ട്രാഫിക് സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവ നടക്കുന്നു. നിർമാണപ്രവർത്തനങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും വിലയിരുത്തി. നഗരസഭാ അധ്യക്ഷൻ കെ കെ ടോമി, കെ എ നൗഷാദ്, കെ വി തോമസ്, പി ഒ ഫിലിപ്പ്, എം ബി നൗഷാദ്, വി പി സിന്റോ, എം എസ് അരുൺ, നീതു സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com