മഞ്ഞനിക്കര തീർഥയാത്ര തുടങ്ങി



തൃപ്പൂണിത്തുറ   ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ മഞ്ഞനിക്കര  കബറിലേക്കുള്ള വടക്കൻമേഖല മഞ്ഞനിക്കര തീർഥയാത്ര തൃപ്പൂണിത്തുറ നടമേൽ മർത്ത് മറിയം യാക്കോബായ പള്ളിയിൽനിന്ന്‌ ആരംഭിച്ചു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത പതാക ആശീർവദിച്ച്‌ കൈമാറി. നടമേൽ പള്ളി വികാരിമാരായ ഷാജി മാമ്മൂട്ടിൽ, സ്ലീബ കളരിക്കൽ, ജോണി തുരുത്തിയിൽ, ഷിബിൻ പെരുമ്പാട്ട്, ഗീവർഗീസ് കിഴക്കേടത്ത്, കൺവീനർ ഇ സി രാജു, തീർഥയാത്രാ സംഘം പ്രസിഡന്റ് സണ്ണി ചൂരക്കുളങ്ങര, ട്രഷറർ സി എം വർഗീസ്, ജോയി ചൂരക്കുളങ്ങര, പള്ളി കൈക്കാരന്മാരായ ജിജി  വെണ്ടറപ്പിള്ളിൽ, ബെന്നി പുന്നക്കൽ, റോബിൻ ഇച്ചിക്കൽ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News