വയനാടിന് സ്നേഹസമ്പാദ്യവുമായി കുട്ടിക്കൂട്ടം
കൂത്താട്ടുകുളം വയനാടിന് കൈത്താങ്ങേകാൻ കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ രണ്ടാംക്ലാസുകാരി അമേഗ അരുണും നാലാംക്ലാസുകാരി ആർദ്ര എം കരുണും സമ്പാദ്യക്കുടുക്കകൾ കൈമാറി. ഹെഡ്മിസ്ട്രസ് ടി വി മായ, അധ്യാപിക എം ടി സ്മിത എന്നിവർ കുട്ടികളുടെ സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി. സ്കൂളിലെ മറ്റു കുട്ടികളും ചെറിയ സമ്പാദ്യം സംഭാവന നൽകി. ആകെ ലഭിച്ച 36,740 രൂപ പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചു. Read on deshabhimani.com