ആഞ്ഞിലിമരം സംഭാവന നൽകി



മൂവാറ്റുപുഴ ഡിവൈഎഫ്ഐയുടെ നമ്മൾ വയനാട് റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി വീടുകളുടെ നിർമാണ ഫണ്ടിലേക്ക്‌ ആഞ്ഞിലിമരം സംഭാവന നൽകി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് മുൻ അംഗം വി എം സുനിലാണ് മൂവാറ്റുപുഴയിലെ തന്റെ പുരയിടത്തിലെ ആഞ്ഞിലിമരം നൽകിയത്. 35 വർഷം വളർച്ചയുള്ള 65 ഇഞ്ച് വണ്ണമുള്ള മരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു, ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, പ്രസിഡന്റ്‌ എം എ റിയാസ് ഖാൻ എന്നിവർക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി മൂവാറ്റുപുഴ മുനിസിപ്പൽ തൊഴിലാളി യൂണിയൻ സിഐടിയു സമാഹരിച്ച തൊഴിലാളികളുടെ സംഭാവന ജനറൽ സെക്രട്ടറി അജിത് പ്രസാദ്, സെക്രട്ടറി എ സി മിനി എന്നിവർചേർന്ന് സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമന്‌ കൈമാറി. Read on deshabhimani.com

Related News