ഉരുളിച്ചാലുകാർക്ക്‌ ഓണസമ്മാനം: 
21 വീട്ടുകാർക്ക് പട്ടയം



കൂത്താട്ടുകുളം ഇലഞ്ഞി മുത്തോലപുരം ഉരുളിച്ചാലിൽ നഗർ നിവാസികളുടെ പട്ടയത്തിനായുള്ള  പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. 21 വീട്ടുകാർക്ക് 12ന് കളമശേരിയിൽ നടക്കുന്ന മേളയിൽ ഓണസമ്മാനമായി മുഖ്യമന്ത്രി പട്ടയം നൽകും. 40 വർഷമായി ഇവിടെ സ്ഥിരതാമസക്കാരായവരുടെ പട്ടയപ്രശ്നം എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്തതോടെയാണ് പരിഹാരമായത്. എൽഡിഎഫ് നേതൃത്വത്തിൽ ഇലഞ്ഞി പഞ്ചായത്തിനുമുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. നവകേരളസദസ്സിലും പരാതികൾ സമർപ്പിച്ചു. എൽഡിഎഫ് നേതാക്കൾ ഉരുളിച്ചാലിലെത്തി താമസക്കാരുമായി സന്തോഷം പങ്കിട്ടു. Read on deshabhimani.com

Related News