തിരശ്ശീലയിലെ വെള്ളിവെളിച്ചം വീണ്ടും ആസ്വദിച്ച് വയോധികർ
അങ്കമാലി നഗരസഭയ്ക്കുകീഴിലെ വയോമിത്രം പദ്ധതിയിലെ മുന്നൂറോളം അംഗങ്ങൾ പ്രായവും ആരോഗ്യപ്രശ്നങ്ങളും മറന്ന് സിനിമ ആസ്വദിക്കാനെത്തി. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി നഗരസഭ സംഘടിപ്പിക്കുന്ന വിനോദപരിപാടികളുടെ ഭാഗമായി അങ്കമാലി മൈ സിനിമാസിൽ നടത്തിയ സൗജന്യ പ്രദർശനം വയോജനങ്ങളുടെ ഒത്തുചേരലായി. ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിയാണ് പ്രദർശിപ്പിച്ചത്. നഗരസഭാ ചെയർമാൻ മാത്യു തോമസ് കവാടത്തിൽ പതാക വീശി അഭിവാദ്യം ചെയ്തു. Read on deshabhimani.com