സപ്ലൈകോ ഓണച്ചന്ത ; വന്നോളൂ, ഇവിടെ എല്ലാമുണ്ട്‌

മേരി


കൊച്ചി ഓണത്തിന്‌ വാങ്ങാനായി ഉദ്ദേശിച്ചുവന്ന എല്ലാ സാധനങ്ങളും സപ്ലൈകോ ഓണച്ചന്തയിൽ ലഭിച്ചതിനാൽ സന്തോഷമുണ്ടെന്ന്‌ ചിറ്റൂർ സ്വദേശി മേരി. ഉഴുന്ന്‌, വെളിച്ചെണ്ണ, പഞ്ചസാര, അരി, പയർ, മുളക്‌ എന്നിവയെല്ലാം പൊതുവിപണിയിലേതിനേക്കാൾ വളരെ വിലക്കുറവാണ്‌. നമുക്ക്‌ ഓണം ആഘോഷിക്കാൻ ചെറിയ ബജറ്റ്‌ മതിയാകുമെന്നും മേരി പറഞ്ഞു. സപ്ലൈകോയിൽ സാധാരണക്കാർക്ക്‌ അത്യാവശ്യമായ എല്ലാ സാധനങ്ങളും എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന്‌ ഫോർട്ട്‌ കൊച്ചി സ്വദേശി ധനേഷ്‌ മല്യ പറഞ്ഞു. പഞ്ചസാരയും വെളിച്ചെണ്ണയുമാണ്‌ ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ. ഇതിന്‌ പൊതുവിപണിയിലെ വിലയേക്കാൾ വളരെ കുറവാണ്‌ സപ്ലൈകോയിൽ. ഓണം ആഘോഷിക്കാൻ മലയാളിക്ക്‌ വേണ്ടതെല്ലാം എത്തിച്ചതിൽ സർക്കാരിന്‌ നന്ദിയുണ്ടെന്നും ധനേഷ്‌ മല്യ. Read on deshabhimani.com

Related News