അരീക്കലിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു
പിറവം അരീക്കൽ ടൂറിസം പദ്ധതി പ്രദേശത്ത് 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം തോമസ് തടത്തിൽ അധ്യക്ഷനായി. ശ്യാമള പ്രസാദ്, റീജമോൾ ജോബി, ജിനു സി ചാണ്ടി, ഉഷ രമേശ്, അഫ്സൽ രാജ് എന്നിവർ സംസാരിച്ചു. പിറമാടം എംജിഎം പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ്, ലയൺസ് ക്ലബ്, ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ശുചീകരണം നടത്തി. അരീക്കൽ കനാൽ റോഡിന്റെ വശങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടു. Read on deshabhimani.com