തിരുനാളിന് രൂപക്കൂട് 
വഹിക്കാൻ വനിതകൾ



കാലടി പള്ളി തിരുനാളിന് രൂപക്കൂട് എഴുന്നള്ളിക്കാൻ വനിതകൾ അണിനിരന്നത് കൗതുകമായി.  മറ്റൂർ സെന്റ് മേരീസ് പള്ളിയിലെ മാതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന രൂപം എഴുന്നള്ളിക്കലിലാണ് വനിതകൾ പങ്കാളികളായത്. 32 വനിതകൾ യൂണിഫോമിലാണ് രൂപം എഴുന്നള്ളിക്കലിൽ പങ്കെടുത്തത്. സാധാരണ പള്ളി തിരുനാളിന് രൂപക്കൂട് വഹിക്കുന്നത് പുരുഷന്മാരാണ്. കഴിഞ്ഞ മൂന്നുവർഷമായി മറ്റൂർ പള്ളിയിൽമാത്രമാണ് രൂപം സ്ത്രീകൾ വഹിക്കുന്നത്. Read on deshabhimani.com

Related News