കളമശേരി കാർഷികോത്സവം: ശ്രദ്ധേയമായി പാചകമത്സരം

പാചക മത്സരാർഥികൾ മന്ത്രി പി രാജീവിനൊപ്പം


കളമശേരി കളമശേരി കാർഷികോത്സവവേദിയിൽ ആകർഷകമായി പാചകമത്സരം. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ആറുപേർ പങ്കെടുത്ത മത്സരത്തിലെ പ്രധാന താരം പാൽക്കപ്പയായിരുന്നു. പാൽക്കപ്പ, മീൻകറി, ചമ്മന്തി, കൂൺപായസം, കുറുക്കുകാളൻ എന്നിവ ഒന്നിനൊന്ന് മെച്ചം. ലൈല ഇബ്രാഹിം കളമശേരി, ബുഷറ ഷംസുദീൻ കരുമാല്ലൂർ, ആരിഫ അബ്ദുൽ ഖാദർ കുന്നുകര, ശാലിനി നന്ദകുമാർ കരുമാല്ലൂർ, മിനി കരീം കളമശേരി, സജിത അസൈനാർ ഏലൂർ എന്നിവരാണ് പങ്കെടുത്തത്. വ്ലോഗർമാരായ കിഷോർ, മൃണാൾ എന്നിവർ വിധികർത്താക്കളായി. പങ്കെടുത്ത എല്ലാവർക്കും മന്ത്രി പി രാജീവ് സമ്മാനം നൽകി. കീഴടക്കി, ‘വയലി’യും 
റഫീഖ് യൂസഫും കളമശേരി കാർഷികോത്സവവേദിയിൽ ഞായറാഴ്ച അരങ്ങേറിയ കലാപരിപാടികൾ ഏറ്റെടുത്ത്‌ ആസ്വാദകർ. പകൽ 11.30ന് ഏലൂർ ബിജു അവതരിപ്പിച്ച സോപാനസംഗീതത്തോടെയായിരുന്നു തുടക്കം. തുടർന്ന് ഓംകാരം പടിഞ്ഞാറെ കടുങ്ങല്ലൂരിലെ കലാകാരികളുടെ തിരുവാതിരയും കളമശേരിയിലെ വർഷ ശ്രീകുമാറിന്റെ ക്ലാസിക്കൽ നൃത്തവും അരങ്ങേറി. വൈകിട്ട് ആറിന് ഖരാനകളിലെ ഗായകനായിരുന്ന റഫീഖ് യൂസഫ് ഒരുക്കിയ ഗസൽസന്ധ്യ അവിസ്മരണീയമായി. തുടർന്ന് മുളകൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തൃശൂർ ‘വയലി' അവതരിപ്പിച്ച ബാംബൂ മ്യൂസിക്കുമുണ്ടായി. Read on deshabhimani.com

Related News