മാലിന്യങ്ങൾ നീക്കി മിനി ഓപ്പൺ ജിം സുന്ദരിയായി
മട്ടാഞ്ചേരി മട്ടാഞ്ചേരി ബസാറിനോട് ചേർന്നുള്ള ഓപ്പൺ ജിം, മിനി പാർക്ക് എന്നിവിടങ്ങളിലെ മാലിന്യം ഡെപ്യൂട്ടി മേയർ കെ എ അൻസിയയുടെ നേതൃത്വത്തിൽ നഗരസഭാ ശുചീകരണത്തൊഴിലാളികൾ നീക്കി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ രാത്രി ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്. രണ്ടുവർഷംമുമ്പാണ് മട്ടാഞ്ചേരി ബസാറിനോട് ചേർന്നുള്ള പഞ്ചിര പോൾ റോഡിന്റെ ഒരുവശത്ത് മിനി പാർക്കും മറുഭാഗത്ത് മിനി ഓപ്പൺ ജിമ്മും ഒരുക്കിയത്. കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായിരുന്നു നിർമാണം. പ്രദേശം വീണ്ടും മാലിന്യക്കൂമ്പാരമാക്കാതിരിക്കാൻ പരിസരവാസികൾ ഹരിതകർമസേനയോട് സഹകരിക്കണമെന്ന് ഡിവിഷൻ കൗൺസിലർകൂടിയായ ഡെപ്യൂട്ടി മേയർ അഭ്യർഥിച്ചു. Read on deshabhimani.com