കുന്നുകരയില്‍ 
പ്രതിപക്ഷ പ്രതിഷേധം



നെടുമ്പാശേരി കുന്നുകര പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ പ്രതിപക്ഷവാർഡുകളെ അവഗണിച്ചതിൽ പ്രതിഷേധം. അവഗണിക്കപ്പെട്ട പ്രതിപക്ഷ പഞ്ചായത്ത്‌ അം​ഗങ്ങള്‍ ഓഫീസിനുമുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പഞ്ചായത്ത് റോഡ് അറ്റകുറ്റപ്പണിക്കുള്ള 55 ലക്ഷം രൂപയിൽ 30 ലക്ഷം രൂപ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷ എന്നിവരുടെ വാർഡുകളിലാണ് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തി​ന്റെ പൊതുവികസനം അട്ടിമറിക്കുന്ന രാഷ്ട്രീയ പകപോക്കലാണ് യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. കുത്തിയിരിപ്പുസമരത്തിൽ പഞ്ചായത്ത്‌ അം​ഗങ്ങളായ പി ഡി ജയ്സൺ, എം ബി മനോഹരൻ, സുധ വിജയൻ, പി ജി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News