മണ്ഡലങ്ങളിൽ സപ്ലൈകോ ഓണം ഫെയറുകൾ ഇന്നുമുതൽ



കൊച്ചി സപ്ലൈകോയുടെ മണ്ഡലംതലത്തിലുള്ള ഓണം ഫെയറുകൾ ചൊവ്വാഴ്‌ച ആരംഭിക്കും. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സൂപ്പർമാർക്കറ്റ് വീതമാണ് ഓണം ഫെയറായി പ്രവർത്തിക്കുക. പെരുമ്പാവൂർ സൂപ്പർമാർക്കറ്റ്, അങ്കമാലി പീപ്പിൾസ് ബസാർ, കോലഞ്ചേരി സൂപ്പർമാർക്കറ്റ്, പിറവം ഹൈപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർമാർക്കറ്റ്, വൈപ്പിനിലെ നായരമ്പലം മാവേലി സ്റ്റോർ, പറവൂർ പീപ്പിൾസ് ബസാർ, കളമശേരി നീറിക്കോട് മാവേലി സ്റ്റോർ, തൃപ്പൂണിത്തുറ സൂപ്പർമാർക്കറ്റ്, ആലുവ സൂപ്പർമാർക്കറ്റ്, എറണാകുളം ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റ്, കൊച്ചി ചുള്ളിക്കൽ പീപ്പിൾസ് ബസാർ, തൃക്കാക്കര വൈറ്റില സൂപ്പർമാർക്കറ്റ് എന്നിവയാണ് മണ്ഡലം ഫെയറുകൾ. എറണാകുളം മറൈൻഡ്രൈവിലെ സപ്ലൈകോ ജില്ലാ ഓണം ഫെയറിനുപുറമെയാണ് നിയോജകമണ്ഡലം ഫെയറുകൾ. ഓണം ഫെയറുകളിലും എല്ലാ സപ്ലൈകോ വിൽപ്പനശാലകളിലും നിത്യോപയോഗസാധനങ്ങൾക്ക് 45 ശതമാനംവരെ വിലക്കുറവുണ്ട്. ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും പകൽ രണ്ടുമുതൽ നാലുവരെ പ്രത്യേക വിലക്കുറവിന്റെ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് പദ്ധതിയുമുണ്ട്. ഓണം ഫെയറുകൾ 14 വരെയാണ് പ്രവർത്തിക്കുക. Read on deshabhimani.com

Related News