സപ്ലൈകോ ഓണം ഫെയറുകൾ തുടങ്ങി ; എല്ലാ നിയോജകമണ്ഡലത്തിലും 
വിലക്കുറവിന്റെ ഓണം



കൊച്ചി നിയോജകമണ്ഡലങ്ങളിൽ സപ്ലൈകോയുടെ ഓണം ഫെയറുകൾ തുടങ്ങി. സബ്സിഡി സാധനങ്ങൾക്കുപുറമെ സബ്സിഡി ഇതര നിത്യോപയോഗ സാധനങ്ങൾക്ക് 45 ശതമാനംവരെ വിലക്കുറവും പകൽ രണ്ടുമുതൽ നാലുവരെ 50 ശതമാനംവരെ അധിക വിലക്കുറവും സപ്ലൈകോ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും നൽകുന്നുണ്ട്. കളമശേരി നിയോജകമണ്ഡലത്തിൽ നീറിക്കോട് മാവേലി സ്റ്റോറിലെ ഓണം ഫെയർ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ സൂപ്പർമാർക്കറ്റിലെ ഓണം ഫെയർ കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎ, അങ്കമാലി പീപ്പിൾസ് ബസാറിൽ റോജി എം ജോൺ എംഎൽഎ, കോലഞ്ചേരി സൂപ്പർമാർക്കറ്റിൽ പി വി ശ്രീനിജിൻ എംഎൽഎ, പിറവം ഹൈപ്പർമാർക്കറ്റിൽ അനൂപ് ജേക്കബ് എംഎൽഎ, കോതമംഗലം സൂപ്പർമാർക്കറ്റിൽ ആന്റണി ജോൺ എംഎൽഎ, വൈപ്പിൻ നായരമ്പലം മാവേലി സ്റ്റോറിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, ആലുവ സൂപ്പർ മാർക്കറ്റിൽ അൻവർ സാദത്ത് എംഎൽഎ, വൈറ്റില സൂപ്പർമാർക്കറ്റിൽ ഉമ തോമസ് എംഎൽഎ, എറണാകുളം ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റിൽ ടി ജെ വിനോദ് എംഎൽഎ, കൊച്ചി ചുള്ളിക്കൽ പീപ്പിൾസ് ബസാറിൽ കെ ജെ മാക്സി എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റിലെ ഓണം ഫെയർ നഗരസഭാ ചെയർമാൻ പി പി എൽദോ, പറവൂർ പീപ്പിൾസ് ബസാറിൽ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 14 വരെയാണ് ഓണം ഫെയറുകൾ പ്രവർത്തിക്കുക. Read on deshabhimani.com

Related News