പൊതുമരാമത്ത് ഓഫീസിലേക്ക് 
മാർച്ചും ധർണയും നടത്തി



പിറവം കാഞ്ഞിരമറ്റം പുത്തൻകാവ് റോഡി​ന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മുളന്തുരുത്തി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിരവധി വാഹനങ്ങൾ ദിനംപ്രതി പോകുന്ന റോഡ് തകര്‍ന്നുകിടക്കുകയാണ്. നിരവധി ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തിൽപ്പെട്ടു. കുഴികൾ അടിയന്തരമായി അടയ്‌ക്കണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് സമരം നടത്തിയത്. കുഴികൾ അടയ്‌ക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്‌. സമരം ഏരിയ കമ്മിറ്റി അംഗം ടി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം കെ സുരേന്ദ്രൻ അധ്യക്ഷനായി. എ പി സുഭാഷ്, എം പി നാസർ, കെ ജി രഞ്ജിത്ത്, കെ എ മുകുന്ദൻ, എം എ ബിജു, ഷിയാബ് കോട്ടയിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News