ലേലത്തറയിൽ ആട്ടിൻകുട്ടിക്കായി ബെന്യാമിനും



കളമശേരി കളമശേരി കാർഷികോത്സവത്തിന്റെ ലേലത്തറയിൽ ആട്ടിൻകുട്ടിയെ ലേലം വിളിക്കാൻ ആടുജീവിതമെഴുതിയ ബെന്യാമിനും. വാശിയേറിയ ലേലത്തിൽ മന്ത്രി പി രാജീവും പങ്കെടുത്തു. കാർഷികോത്സവ വേദിയിൽ സാഹിത്യചർച്ചയ്‌ക്കെത്തിയതായിരുന്നു ബെന്യാമിൻ. നഗരസഭാ മുൻ കൗൺസിലർ എ ടി സി കുഞ്ഞുമോൻ സംഭാവന നൽകിയ ആട്ടിൻകുട്ടിയെ 13,800 രൂപയ്‌ക്ക്‌ കളമശേരി സ്വദേശി നാദിർഷയാണ്‌ ലേലത്തിലെടുത്തത്‌. നാദിർഷ ആടിനെ കാർഷികോത്സവത്തിന് സംഭാവനചെയ്തു. ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ മന്ത്രി രാജീവിന് കൈമാറി. Read on deshabhimani.com

Related News