ലൈറ്റ് തെളിക്കാന്‍ അനുവദിക്കാതെ എംഎല്‍എ ; ജനകീയ ഉദ്ഘാടനം നടത്തി
കൂത്താട്ടുകുളം തോമസ് ചാഴികാടൻ എംപിയായിരിക്കെ മണ്ണത്തൂർ ആത്താനിക്കൽ സ്കൂൾ കവലയിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന് എതിർപ്പുമായി യുഡിഎഫും അനൂപ് ജേക്കബ് എംഎൽഎയും. ഇതേപദ്ധതിക്ക് എംഎൽഎ ഫണ്ടിൽനിന്ന് തുക അനുവദിച്ചതായി പ്രചാരണം നടത്തിയാണ് നടപ്പായ പദ്ധതിക്ക് ഇടംകോലിട്ടത്. ഒന്നരവർഷംമുമ്പ് പദ്ധതിക്ക് നിർദേശം നൽകിയെന്ന് അവകാശമുന്നയിക്കുന്നുണ്ടെങ്കിലും ആവശ്യമായ രേഖകൾ എംഎൽഎ ഓഫീസ് സമർപ്പിച്ചില്ല. മുൻ എംപി തോമസ് ചാഴികാടൻ എല്ലാ രേഖകളും സമർപ്പിച്ച് ലോക്‌സഭാ ഇലക്‌ഷനുമുമ്പ് പദ്ധതിക്ക് അനുമതി നേടി. പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച് എംഎൽഎ കലക്ടർക്കും നിയമസഭാ സ്പീക്കർക്കും ഉൾപ്പെടെ പരാതി നൽകി. കലക്ടർ നിയോഗിച്ച സമിതി, എംപി അനുവദിച്ച പദ്ധതി നടപ്പാക്കിയതിൽ അപാകം കണ്ടെത്തിയില്ല. എന്നാലും എംഎൽഎയും യുഡിഎഫും പദ്ധതിക്കെതിരെ എതിർപ്പ് തുടരുകയാണ്. എംഎൽഎയുടെ സ്വാർഥതാൽപ്പര്യങ്ങൾ അവഗണിച്ച് മണ്ണത്തൂരിൽ മിനി മാസ്റ്റ് ലൈറ്റിന്റെ ജനകീയ ഉദ്ഘാടനം നടന്നു. എൽഡിഎഫ് നേതാക്കളായ ഒ എൻ വിജയൻ, അനിൽ ചെറിയാൻ, എം കെ ശശി, സിനു എം ജോർജ്, ജിനു അഗസ്റ്റിൻ, സനൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com