‘മാധ്യമങ്ങൾ എത്രമാത്രം സ്വതന്ത്രമാണ്’ ; മാധ്യമവിചാരം സംഘടിപ്പിച്ചു



കളമശേരി കളമശേരി കാർഷികോത്സവ വേദിയിൽ ‘നമ്മുടെ മാധ്യമങ്ങൾ എത്രമാത്രം സ്വതന്ത്രമാണ്' വിഷയത്തിൽ മാധ്യമവിചാരം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരായ ആർ ശ്രീകണ്ഠൻനായർ, ജോണി ലൂക്കോസ്, ടി എം ഹർഷൻ എന്നിവർ പങ്കെടുത്തു. സ്വകാര്യ കുത്തകകൾ മാധ്യമങ്ങളിൽ 80 ശതമാനവും കൈയടക്കുന്നു. മാധ്യമങ്ങളെ വിലയിരുത്താനും തിരുത്താനും സമൂഹമാധ്യമങ്ങൾ ഇടപെടുന്നു. ഈ സാഹചര്യത്തിൽ സ്വതന്ത്രമാധ്യമവും മാധ്യമസ്വാതന്ത്ര്യവും എത്രത്തോളം സാധ്യമാണ് എന്നതിലൂന്നിയായിരുന്നു ചർച്ച. ടി എം ഹർഷൻ മോഡറേറ്ററായി. ആർ ശ്രീകണ്ഠൻ നായർ ഒരു വാർത്തയും മൂടിവയ്ക്കാനോ വസ്തുതാന്വേഷണത്തിന് സമയമെടുക്കാനോ കഴിയാത്തവിധം മാധ്യമരംഗത്തെ മത്സരം കടുത്തതാണെന്ന്‌ ആർ ശ്രീകണ്ഠൻനായർ. വ്യൂവർഷിപ്പ് നിലനിർത്തുക എന്നതും വലിയ ഭീഷണിയാണ്. മുതലാളിയുടെ താൽപ്പര്യങ്ങളും സ്വഭാവവും മാധ്യമനിലപാടുകളെ ബാധിക്കും. വർഗീയത എല്ലാ മേഖലയിലും കടന്നുകയറിയിട്ടുണ്ടെന്നും എന്നാൽ, ഏറ്റുമുട്ടാൻ കഴിയാത്ത അവസ്ഥയാണെന്നും ശ്രീകണ്ഠൻനായർ പറഞ്ഞു. മാധ്യമരംഗത്തെ ശ്രദ്ധാപൂർവം വീക്ഷിക്കുന്ന സമൂഹമുണ്ട്‌. ജനങ്ങളെ ആകർഷിക്കുംവിധം വാർത്തകൾ നൽകുമ്പോൾ വാർത്തയുടെ മുഖം മാറുന്ന അനുഭവമുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിൽ വലിയ കുഴപ്പമുണ്ടായിട്ടില്ലെന്നു കരുതുന്നു. .... ജോണി ലൂക്കോസ് പ്രത്യേക അജൻഡയ്‌ക്കായി ദുരുപയോഗം ചെയ്യുമ്പോൾ മാധ്യമപ്രവർത്തനം മോശമാകുമെന്ന്‌ ജോണി ലൂക്കോസ്. മതനേതൃത്വം, ഉദ്യോഗസ്ഥമേധാവികൾ, സമുദായസംഘടനകൾ എന്നിവ മാധ്യമങ്ങളെ വേട്ടയാടുന്നുണ്ട്. ഈ ഭയം മാധ്യമങ്ങളെ ഭരിക്കുന്നു. കേരളത്തിൽ മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയിൽ മുഖ്യധാര സർക്കാരിനെ അനുകൂലിക്കുന്നവർ ഏറെയാണ്. ശക്തനായ നേതാവുണ്ടെങ്കിൽ, സൈബർ പോരാളികൾ ശക്തരെങ്കിൽ, ആക്ടിവിസ്റ്റുകൾ, സെക്റ്റേറിയൻ പക്ഷങ്ങൾ എന്നിവർ സ്വാതന്ത്ര്യത്തിന് പരിമിതി സൃഷ്ടിക്കുന്നു. രാഷ്‌ട്രീയരംഗത്ത് കുതിരക്കച്ചവടം ചാണക്യതന്ത്രം എന്ന നിലയിലേക്ക് കേരളത്തിൽ നടക്കുന്നില്ല. ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ഇവിടത്തെ ജനങ്ങളുടെ താൽപ്പര്യത്തിൽ വിലയിരുത്തുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ജോണി ലൂക്കോസ് പറഞ്ഞു. Read on deshabhimani.com

Related News