പോളപ്പായൽ നിറഞ്ഞു ; മത്സ്യത്തൊഴിലാളികൾ 
ദുരിതത്തിൽ



തൃപ്പൂണിത്തുറ വേമ്പനാട്ടുകായലിലും ചമ്പക്കര കനാലിലും പോളപ്പായൽ നിറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. ഒഴുക്കുവല, ഊന്നിവല, കക്കവാരൽ തുടങ്ങി എല്ലാ രംഗത്തും തൊഴിലെടുക്കാൻ കഴിയാത്തസ്ഥിതിയാണ്. തണ്ണീർമുക്കം ബണ്ട് തുറക്കുന്നതോടെ വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുന്ന പായൽ മഴക്കാലം തുടരുന്നതിനാലാണ് വളർന്നുപടരുന്നത്. പായൽ വർധിച്ചതോടെ നെട്ടൂർ -തേവര ഫെറി ബോട്ട് സർവീസും നടത്താൻപറ്റാത്ത സ്ഥിതിയായി. വിദ്യാർഥികളുടെയും യാത്രക്കാരുടെയും ദൈനംദിന യാത്രയും ബുദ്ധിമുട്ടിലാണ്‌. നെട്ടൂർ, കുണ്ടന്നൂർ, എരൂർ, ചമ്പക്കര ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾക്ക് വള്ളങ്ങൾ കടവിൽനിന്ന് നീക്കാനാകില്ല. ഉദയംപേരൂർ, തെക്കൻപറവൂർ, പനങ്ങാട്, കുമ്പളം തുടങ്ങിയ മേഖലകളിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. Read on deshabhimani.com

Related News