മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം ; ഒരാഴ്ചയ്‌ക്കിടെ മൂന്നാംതവണ

കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം തകർത്ത 
ഡെനിഷ് ജോസഫിന്റെ വീട്


കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വീടിനുനേരെ കാട്ടാനയാക്രമണം. വീട്ടുപകരണങ്ങളും കൃഷികളും നശിപ്പിച്ചു. പത്താംവാർഡായ മാമലക്കണ്ടം ചാമപ്പാറയിൽ മാവുംചുവട് ഭാഗത്ത് താമസിക്കുന്ന ഡെനിഷ് ജോസഫിന്റെ വീടിനുനേരെയാണ് പുലർച്ചെയോടെയെത്തിയ കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. വീടിന്റെ ജനാലകളും വാതിലും തകർത്ത കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും രേഖകളും നശിപ്പിച്ചു. വീടിനോടുചേർന്നുള്ള മെഷീൻപുര തകർത്ത് നിരവധി ഡിഷുകളും മറ്റു ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. തെങ്ങ്, കമുക് ഉൾപ്പെടെയുള്ള കൃഷികൾക്കും നാശനഷ്ടമുണ്ട്. ഒരാഴ്ചയ്‌ക്കിടെ മൂന്നാംതവണയാണ് കാട്ടാനക്കൂട്ടം എത്തുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു. Read on deshabhimani.com

Related News