സ്കൂളിന്റെ ശോച്യാവസ്ഥ 
പരിഹരിക്കണം



പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിലെ ഓണംകുളം ഗവ. ബോയ്സ് എൽപി സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി. 113 വർഷം പഴക്കമുള്ള സ്കൂളിന്റെ കെട്ടിടങ്ങളെല്ലാം ജീർണാവസ്ഥയിലാണ്. പ്രീപ്രൈമറിമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലായി 140 കുട്ടികളാണിപ്പോൾ പഠിക്കുന്നത്. ഇതിൽ 25 അതിഥിത്തൊഴിലാളി കുട്ടികളുമുണ്ട്. ആറ് സ്ഥിരം അധ്യാപകരാണുള്ളത്‌. രണ്ടുപേർ താൽക്കാലികവും. 500 വിദ്യാർഥികൾവരെ പഠിച്ചിരുന്ന സ്കൂളിൽ അസൗകര്യങ്ങൾമൂലമാണ്‌ എണ്ണം കുറഞ്ഞതെന്ന്‌ വാർഡ് മെമ്പർ എം പി സുരേഷ് പറഞ്ഞു. Read on deshabhimani.com

Related News