യുവഗായകന് കൈത്താങ്ങായി 
വിദ്യാർഥികള്‍



തൃക്കാക്കര യുവഗായകൻ അഖിലി​ന്റെ ജീവൻ രക്ഷിക്കാൻ കാക്കനാട് തെങ്ങോട്  മാർത്തോമ്മ സ്കൂൾ വിദ്യാർഥികൾ രണ്ടരലക്ഷം രൂപ സമാഹരിച്ചു. "പി വി അഖിൽ ചികിത്സാസഹായ സമിതി'യിലേക്ക് തുക കൈമാറി. തെങ്ങോട് പള്ളത്തു ഞാലിൽ വീട്ടിൽ അഖിലി​ന്റെ ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഇവ മാറ്റിവയ്‌ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. നിർധന കുടുംബാം​ഗമായ അഖിലി​ന്റെ ചികിത്സയ്‌ക്ക് 50 ലക്ഷം രൂപ കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ സഹായസമിതിക്ക് രൂപംനൽകി. തുടര്‍ന്ന്, അഖിലി​ന്റെ അവസ്ഥയറിഞ്ഞ മാർത്തോമ്മ സ്കൂളിലെ എൽകെജി മുതൽ പന്ത്രണ്ടാംക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ ധനസമാഹരണത്തിനിറങ്ങി. ഒരാഴ്ചകൊണ്ടാണ് രണ്ടരലക്ഷം രൂപ സമാഹരിച്ചത്. തുകയുടെ ചെക്ക്, മാർത്തോമ്മ എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡ​ന്റ് റവ. കെ ജി ജോസഫ്, പ്രിൻസിപ്പൽ ഷീല സേത്ത് എന്നിവർ ചികിത്സാസഹായ സമിതി ഭാരവാഹികൾക്ക് കൈമാറി. നഗരസഭാ അധ്യക്ഷ രാധാമണിപിള്ള, വൈസ് ചെയർമാൻ അബ്ദു ഷാന, സ്ഥിരംസമിതി അധ്യക്ഷ സ്മിത സണ്ണി, കൗൺസിലർമാരായ സുനി കൈലാസൻ, അനിത ജയചന്ദ്രൻ, ചികിത്സാസഹായ സമിതി ഭാരവാഹി ടി എ സുഗതൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News