ഉപ്പുകണ്ടം യുപി സ്കൂളിൽ ഊട്ടുപുര തുറന്നു
കൂത്താട്ടുകുളം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉപ്പുകണ്ടം ഗവ. യുപി സ്കൂളിൽ നിർമിച്ച ഊട്ടുപുരയും സ്റ്റോർ മുറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. സിബി ജോർജ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് കലോത്സവ വിജയികളെ അനുമോദിച്ചു. എൻ കെ ഗോപി, വിജയകുമാരി സോമൻ, ലളിത വിജയൻ, ശാലു മനു, ലിജി സൈമൺ, ജെസി പി മാത്യു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com