‘ആർദ്ര കേരളത്തിൽ’ അഭിമാനത്തോടെ ; നേട്ടം ആരോഗ്യവകുപ്പിന്റെ പിന്തുണയിൽ



കൊച്ചി ആർദ്രകേരളം പുരസ്‌കാരത്തിളക്കത്തിൽ ജില്ല. ജില്ലാപഞ്ചായത്തുതലത്തിൽ എറണാകുളവും പഞ്ചായത്തുകളിൽ മണീടും ഒന്നാംസ്ഥാനം തേടി. നഗരസഭകളിൽ ഏലൂർ രണ്ടാംസ്ഥാനവും മൂവാറ്റുപുഴ മൂന്നാംസ്ഥാനവും സ്വന്തമാക്കി. ജില്ലാതലത്തിൽ രായമംഗലം, കാലടി, കോട്ടപ്പടി എന്നിവ യഥാക്രമം ആദ്യ മൂന്ന്‌ സ്ഥാനങ്ങൾ നേടി. എറണാകുളം 
ജില്ലാപഞ്ചായത്ത് ജില്ലാപഞ്ചായത്ത് 2022-–-23 സാമ്പത്തികവർഷം ആരോഗ്യമേഖലയിൽ 7,25,76,693 രൂപ ചെലവഴിച്ചു. മൂന്ന് ജില്ലാ ആശുപത്രികൾവഴി സ്നേഹസ്പന്ദനം എന്ന പേരിൽ സാന്ത്വനപരിചരണ പദ്ധതി നടപ്പാക്കി. കാരുണ്യസ്പർശം ഡയാലിസിസ് തുടർചികിത്സാ സഹായപദ്ധതി, സ്ത്രീകൾക്കും കുട്ടികൾക്കും ആയുർവേദ മരുന്നുകൾ ലഭ്യമാക്കുന്ന മാതൃവന്ദനം, വയോജനങ്ങൾക്കുള്ള പ്രത്യേക ആയുർവേദ പരിചരണ പദ്ധതി വയോരക്ഷ, അർബുദ വിമുക്ത എറണാകുളം -തുടങ്ങിയ പദ്ധതികളും നേട്ടത്തിലേക്ക്‌ നയിച്ചു. മണീട്‌ പഞ്ചായത്ത്‌ അർബുദ നിർണയ ക്യാമ്പുകൾ, സാന്ത്വനപരിചരണം, ജീവിതശൈലീ രോഗ നിയന്ത്രണം, എല്ലാ വാർഡിലും യോഗ ക്ലബ്ബുകൾ എന്നിവയുടെ കരുത്തിലാണ്‌ മണീട്‌ ആരോഗ്യരംഗത്ത്‌ മുന്നേറുന്നത്‌. ഇതിന്‌ ചുക്കാൻപിടിച്ചത്‌ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലിചെയ്‌ത ഡോ. വിപിൻ മോഹനനും ആശുപത്രി ജീവനക്കാരും ആശാ വർക്കർമാരുമാണ്‌. കഴിഞ്ഞ രണ്ട് സാമ്പത്തികവർഷങ്ങളിലായി ആരോഗ്യമേഖലയിൽ 54,74,984 രൂപയും ശൂചിത്വ പരിപാലനത്തിൽ 12 ലക്ഷം രൂപയുമാണ്‌ മണീട്‌ ചെലവഴിച്ചത്‌. ആയുർവേദം, ഹോമിയോ ആശുപത്രികളുടെ പ്രവർത്തനമികവും കരുത്തായി. ആയുർവേദരംഗത്ത് പഞ്ചകർമ ചികിൽസ ജില്ലയിൽ ആദ്യമായി ആരംഭിച്ചത് മണീടിലാണ്. കായകൽപ്പ്‌ പുരസ്‌കാരങ്ങളിൽ ജില്ലയിൽ രണ്ടാംസ്ഥാനവും മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഇന്നൊവേഷൻസ് അവാർഡും നേടിയിരുന്നു. ഏലൂർ 
നഗരസഭ ആരോഗ്യരംഗത്ത്‌ കഴിഞ്ഞ നാലുവർഷത്തെ ഏലൂർ നഗരസഭയുടെ കുതിപ്പിനുള്ള അംഗീകാരമാണ്‌ പുരസ്‌കാരം. 2018ലെ പ്രളയത്തിൽ മുങ്ങിപ്പോയ പഴയ ആശുപത്രി കെട്ടിടത്തിന് പകരം പുതിയത്‌ പ്രവർത്തനമാരംഭിച്ചു. പാതാളം, മഞ്ഞുമ്മൽ എന്നിവിടങ്ങളിൽ രണ്ട് അർബൻ ഹെൽത്ത്‌ ആൻഡ് വെൽനെസ്‌ സെന്ററുകളും തുടങ്ങി. പുതിയ ഹോമിയോ ഡിസ്പൻസറിയും തുറന്നു. മുനിസിപ്പാലിറ്റിയിലെ മാലിന്യസംസ്കരണ സംവിധാനങ്ങളും മാതൃകയാണ്. ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഫലം കണ്ടതെന്ന് ചെയർമാൻ എ ഡി സുജിൽ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭ ആരോഗ്യവകുപ്പിന്റെ പിന്തുണയാണ്‌ മൂവാറ്റുപുഴ നഗരസഭയെയും അംഗീകാരത്തിലേക്ക്‌ നയിച്ചത്‌. നഗരസഭയ്ക്ക് കീഴിലുള്ള മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ദിവസം അഞ്ഞൂറിലേറെ രോഗികൾ എത്തുന്നു. ഇവിടെ 199 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ട്. അർബുദ ചികിത്സ, എച്ച്ഐവി പരിശോധനയ്ക്ക് ഐസിടിസി കേന്ദ്രം, വിമുക്തി, ഒഎസ്ടി കേന്ദ്രം, വാക്സിനേഷൻ കേന്ദ്രം ഡയാലിസിസ് യൂണിറ്റ്, സാന്ത്വന പരിചരണ പദ്ധതി, കീമോതെറാപ്പി, ക്ഷയരോഗ ചികിത്സാകേന്ദ്രം എന്നിവയും ആശ്വാസംപകരുന്നു. കടാതി കുര്യൻമലയിലും രണ്ടാർ മണിയംകുളം കവലയിലും അർബൻ ഹെൽത്ത് വെൽനെസ്‌ സെന്ററുകളും പ്രവർത്തിക്കുന്നു. നഗര ശുചീകരണപ്രവർത്തനങ്ങൾ നടപ്പാക്കാനും സർക്കാർ പദ്ധതികൾ സഹായകമായി. Read on deshabhimani.com

Related News