ഖാദി ഓണം മേള തുടങ്ങി ; സംസ്ഥാന ഉദ്ഘാടനം നടത്തി
കൊച്ചി കേരള ഖാദി ഗ്രാമവ്യവസായ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന വിൽപ്പന കേന്ദ്രങ്ങളിലെ ഓണം ഖാദി വസ്‌ത്ര വിപണന മേളയുടെയും ഓണക്കാല സ്പെഷ്യൽ റിബേറ്റിന്റെയും സംസ്ഥാന ഉദ്ഘാടനം ഉമ തോമസ് എംഎൽഎ നിർവഹിച്ചു. ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ആദ്യ വിൽപ്പനയും കൂപ്പൺ വിതരണവും കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം ബി മുരളീധരൻ നിർവഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ഫെഡറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഭവനുകളിൽനിന്ന് വാങ്ങിക്കുന്ന വസ്‌ത്രങ്ങൾക്ക് സെപ്‌തംബർ 14 വരെ 30 ശതമാനം കിഴിവും ഓരോ 1000 രൂപയുടെ വാങ്ങലിനും ഒരുസമ്മാനക്കൂപ്പണും ലഭിക്കും. Read on deshabhimani.com