വിശപ്പിന്‌ ഭക്ഷണം, ഓണത്തിന്‌ സദ്യ ; മെഡിക്കൽ കോളേജിൽ ഓണം ആഘോഷിച്ച്‌ ഡിവൈഎഫ്ഐ



കളമശേരി തുടർച്ചയായി 16–-ാംവർഷവും എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഓണസദ്യയൊരുക്കി ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റി. മെഡിക്കൽ കോളേജ് ക്യാമ്പസിൽ 2000 പേർക്കാണ് സദ്യ ഒരുക്കിയത്. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എ കെ സിബിൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ, സിപിഐ എം നേതാക്കളായ വി സലിം, കെ ബി വർഗീസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എസ് പ്രതാപ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News