കാലടി പ്ലാ​ന്റേഷനിൽ പ്രതിഷേധസംഗമം



കാലടി കാലടി പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) 20ന് നടത്തുന്ന ധർണയുടെ ഭാഗമായി കാലടി ഗ്രൂപ്പിലെ വിവിധ ഡിവിഷനുകളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ബോണസ് അനുബന്ധ ആനുകൂല്യം പുനഃസ്ഥാപിക്കുക, ഫുഡ് അലവൻസ്, അറ്റൻഡൻസ് മോട്ടിവേഷൻ എന്നിവ പുനഃസ്ഥാപിക്കുക ആശുപത്രിയിൽ ഡോക്ടറുടെയും ആംബുലൻസ് സേവനവും ഉറപ്പാക്കുക. വന്യമൃഗശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. യൂണിയൻ വൈസ് പ്രസിഡ​ന്റ് പി യു ജോമോൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ജിനേഷ് ജനാർദനൻ അധ്യക്ഷനായി. കല്ലാല പന്ത്രണ്ടാം ബ്ലോക്കിൽ യൂണിയൻ വൈസ് പ്രസിഡ​ന്റ്  കെ ജെ ജോയ് ഉദ്ഘാടനം ചെയ്തു. പി പി ഷജൻ അധ്യക്ഷനായി. മറ്റു ഡിവിഷനുകളിൽ അസി. ജനറൽ സെക്രട്ടറി പി വി രമേശൻ, കെ പി ബെന്നി, കെ ജെ ബിനോയ്, ഐ പി ജേക്കബ്, എം സി വിനോദ്, ബിജു ജോൺ, പി എസ് സാം, കെ ജി സജി എന്നിവരും ഉദ്ഘാടനം ചെയ്തു. സെപ്‌തംബർ 20ന് കല്ലാല എസ്റ്റേറ്റ് ഓഫീസ് ധർണ സംഘടിപ്പിക്കുമെന്നും ശക്തമായ സമരപരിപാടികളുമായി യൂണിയൻ മുന്നോട്ടുപോകുമെന്നും യൂണിയൻ പ്രസിഡ​ന്റ് സി കെ ഉണ്ണിക്കൃഷ്ണൻ, വർക്കിങ് പ്രസിഡ​ന്റ് കെ കെ ഷിബു, ജനറൽ സെക്രട്ടറി ജിനേഷ് ജനാർദനൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. Read on deshabhimani.com

Related News