കുറ്റിലക്കരയിലെ കുണ്ടുകുളം 
സംരക്ഷിക്കണം



കാലടി കാലടി പഞ്ചായത്തിലെ 16–-ാംവാർഡിൽ കുറ്റിലക്കരയിലെ കുണ്ടുകുളം നവീകരിക്കണമെന്ന്‌ നാട്ടുകാർ. അരയേക്കർ വിസ്തൃതിയിൽ കിടക്കുന്ന കുളത്തിന് 40 അടിയിലേറെ ആഴമുണ്ട്. കടുത്ത വേനലിലും വെള്ളം കിട്ടും. ഏതാണ്ട്‌ 50 വർഷംമുമ്പാണ്‌ കുളം അവസാനമായി നവീകരിച്ചത്‌. ഇറിഗേഷൻ സൗകര്യത്തിനായി കനാലും നിർമിച്ചു. എന്നാൽ, തുടർനടപടി ഇല്ലാതായതോടെ കുളത്തിൽ ചെളിയും പായലും നിറഞ്ഞു. ചുറ്റും കാടുകയറി. 2019ൽ ജില്ലാപഞ്ചായത്ത് ഇടപെട്ട് കുളത്തിലേക്ക് ആവണംകോട് ഇറിഗേഷനിൽനിന്ന്‌ വെള്ളമെത്തിക്കാൻ പൈപ്പ് സ്ഥാപിച്ചെങ്കിലും അശാസ്ത്രീയ നിർമാണംമൂലം 20 ലക്ഷം രൂപ പാഴായി. യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്ത് കുളം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് കുറ്റിലക്കര നന്മ നഗർ റസിഡന്റ്‌സ്‌ അസോസിയേഷൻ ഭാരവാഹികളായ സി എ ജോർജ്, തങ്കച്ചൻ അൻമുറ എന്നിവർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News