അങ്കമാലി അർബൻ സഹ. സംഘം ; അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു



അങ്കമാലി അങ്കമാലി അർബൻ സഹകരണ സംഘത്തിൽ ജില്ലാ ജോയിന്റ്‌ രജിസ്ട്രാർ നിയമിച്ച മൂന്ന് അംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു. എ കെ വർഗീസ്  കൺവീനറും  എം പി മാർട്ടിൻ മൂഞ്ഞേലി, ഡെയ്സി ജയിംസ് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ്  ചുമതലയേറ്റത്. 97 കോടിയോളം രൂപയുടെ തട്ടിപ്പ്‌ നടത്തിയതിനെ തുടർന്ന് ബാങ്കിലെ യുഡിഎഫ്‌ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതി അംഗങ്ങളായിരുന്ന ടി പി ജോർജ്, സെബാസ്റ്റ്യൻ മാടൻ, സെക്രട്ടറി ബിജു കെ ജോസ്‌, വായ്പചുമതലക്കാരനായിരുന്ന   കെ ഐ ഷിജു എന്നിവർ ജയിലിലാണ്. വ്യാജരേഖകളിലൂടെ വൻതുക തട്ടിയവരടക്കം ഉടൻ അറസ്റ്റിലാകും. ചുമതലയേൽക്കുന്ന ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ്‌ ഡാർളി ജോസഫ്, സംഘം സംരക്ഷണസമിതി വൈസ് പ്രസിഡന്റ്‌ സി പി സെബാസ്റ്റ്യൻ, സെക്രട്ടറി യോഹന്നാൻ വി കൂരൻ, ജോയിന്റ്‌ സെക്രട്ടറി വി ഡി പൗലോസ് വടക്കുഞ്ചേരി, ടി കെ ചെറിയാക്കു, മാത്യു മഞ്ഞപ്ര, വിനോദ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News