അക്ഷരലോകത്തേക്ക് ചുവടുവച്ച്



തിരുവാണിയൂർ കുപ്പേത്താഴം ഗ്യാലക്സി ക്ലബ്ബും വായനശാലയും ചേർന്ന് മതേതര വിദ്യാരംഭം സംഘടിപ്പിച്ചു. പ്രൊഫ. പി ആർ രാഘവൻ കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു. പത്തു കുട്ടികൾക്കാണ് ആദ്യക്ഷരം പകർന്നുനൽകിയത്. ക്ലബ് ഭാരവാഹികളായ നിർമൽകുമാർ, എബിൻ ജോയി, ഐ വി ഷാജി, അജി നാരായണൻ എന്നിവർ നേതൃത്വം നൽകി. കാലടി വിജയദശമി ദിനത്തിൽ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നടുവം ഹരിനമ്പൂതിരിയുടെ കാർമികത്വത്തിൽ വിദ്യാരംഭം നടന്നു. മലയാറ്റൂർ പന്തയ്ക്കൽ വിഷ്ണു ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളും നടന്നു.   Read on deshabhimani.com

Related News