ലൈഫ് വീടുകളുടെ താക്കോൽ കൈമാറി
കൂത്താട്ടുകുളം പാലക്കുഴയിൽ ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച 25 വീടുകളുടെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ കൈമാറി. ഹരിതകർമസേന ഹരിതമിത്രം ആപ് വഴി 100 ശതമാനം യൂസർ ഫീ പിരിച്ചതിന്റെ പ്രഖ്യാപനം സ്ഥിരംസമിതി അധ്യക്ഷ സലി ജോർജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷനായി. എൻ കെ ഗോപി, ജി ബി സാബു, എൻ കെ ജോസ്, ആലീസ് ഷാജു, സിബി ജോർജ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com