ചാപ്പ കടപ്പുറത്തും കടൽകയറ്റം



വൈപ്പിൻ വേലിയേറ്റത്തെത്തുടർന്ന്‌ കടൽ കവിഞ്ഞൊഴുകി മാലിപ്പുറം ചാപ്പ കടപ്പുറത്തെ നിരവധി വീടുകളിൽ വെള്ളംകയറി. വൃശ്‌ചിക വേലിയേറ്റത്തിന്റെ ഭാഗമായ കടൽക്കയറ്റമാണ്‌ ഇത്. എന്നാൽ, ഇത്രയും വെള്ളം കയരാറില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. തീരദേശ റോഡിൽ വെള്ളം കയറിയില്ലെങ്കിലും കിഴക്കോട്ടുള്ള കോൺക്രീറ്റ്‌ റോഡുകളെല്ലാം മുങ്ങിക്കിടക്കുകയാണ്‌. ഇത്‌ അപകടമുണ്ടാക്കിയേക്കും. Read on deshabhimani.com

Related News