തൃക്കാക്കര നഗരസഭ ; വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ 
യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു



തൃക്കാക്കര മുന്നണിയിലെ അജിത തങ്കപ്പൻ, രജനി ജീജൻ എന്നിവർ അയോഗ്യരാക്കപ്പെട്ടതോടെ തൃക്കാക്കര നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. നൗഷാദ് പല്ലച്ചിയാണ്‌ സമിതി ചെയർമാൻ. തുടർച്ചയായി മൂന്നുമാസം  യോഗങ്ങളിൽ പങ്കെടുക്കാത്തതിനാണ് യുഡിഎഫ് അംഗങ്ങൾ അയോഗ്യരാക്കപ്പെട്ടത്. സിപിഐ എം മൂന്ന്, കോൺഗ്രസ് ഒന്ന്, മുസ്ലിംലീഗ് ഒന്ന് എന്നിങ്ങനെയാണ് നിലവിൽ വിദ്യാഭ്യാസ സ്ഥിരംസമിതിയിലെ കക്ഷിനില. ഒരുമാസംമുമ്പ് ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് പൊതുമരാമത്ത് സ്ഥിരംസമിതിയും യുഡിഎഫിന് നഷ്ടമായിരുന്നു. തുടർന്ന് അധ്യക്ഷസ്ഥാനത്തുനിന്ന് യുഡിഎഫിലെ സോമി റെജി രാജിവച്ചു. പകരം  എൽഡിഎഫിലെ റസിയ നിഷാദ് തെരഞ്ഞെടുക്കപ്പെട്ടു. യോഗങ്ങളിൽ പങ്കെടുക്കാത്ത മൂന്ന് കൗൺസിലർമാർക്കുകൂടി വെള്ളിയാഴ്ച നഗരസഭാ സെക്രട്ടറി അയോഗ്യത നോട്ടീസ് നൽകി. രജനി ജീജൻ, ഉഷ പ്രവീൺ, സുനി കൈലാസൻ എന്നിവരെയാണ് അയോഗ്യരാക്കി നോട്ടീസ് നൽകിയത്. കഴിഞ്ഞദിവസം മുൻ അധ്യക്ഷ അജിത തങ്കപ്പനെയും അയോഗ്യയാക്കിയിരുന്നു.   Read on deshabhimani.com

Related News