അന്ധയായ മകൾക്കും അമ്മയ്ക്കും തലചായ്ക്കാൻ ഇടമായി
വൈപ്പിൻ അന്ധയായ മകൾക്കും അമ്മയ്ക്കും സുരക്ഷിതഭവനമൊരുക്കി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സിറ്റി. കുഴുപ്പിള്ളി പഞ്ചായത്ത് അഞ്ചാംവാർഡിൽ തറവട്ടത്ത് കൈതവളപ്പിൽ ഭാരതിക്കും മുപ്പത്തിമൂന്നുകാരിയായ മകൾക്കുമാണ് വീട് നിർമിച്ചുനൽകുന്നത്. ഇരുവർക്കും സർക്കാരിന്റെ ക്ഷേമപെൻഷൻമാത്രമാണ് വരുമാനം. ഭാരതിയുടെ ഭർത്താവ് നേരത്തേ മരിച്ചു. മകൻ ഹൃദ്‌രോഗിയാണ്. മകൾ എസ്എസ്എൽസിക്ക് പഠിക്കുമ്പോഴാണ് കാഴ്ച നഷ്ടമാകുന്നത്. പല ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വന്തമായുള്ള മൂന്നരസെന്റിൽ 20 വർഷമായി താമസിക്കുന്ന ഇവരുടെ ജീർണാവസ്ഥയിലുള്ള വീടും ദുരവസ്ഥയും കണ്ടാണ് വീട് നൽകിയത്. 18ന് രാവിലെ എട്ടിനുശേഷം വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കും. Read on deshabhimani.com