സ്മൃതി സാംസ്കാരികോത്സവം ; കുറ്റിപ്പുഴ കൃഷ്ണപിള്ളയെ അനുസ്മരിച്ചു



നെടുമ്പാശേരി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്മൃതി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുന്നുകരയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പ്രദേശങ്ങളിലെ മൺമറഞ്ഞുപോയ മഹത്‌വ്യക്തികളുടെ സ്മരണ പുതുക്കുന്നതിനായാണ് സ്മൃതി സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. കേരള ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിനിമാനിരൂപണത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഡോ. എം ആർ രാജേഷിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി പ്രദീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ഷെറുബി സെലസ്റ്റീന, ഷബീർ അലി, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ്‌ സൈന ബാബു, സി എം വർഗീസ്, വി ടി സലീഷ്, താര സജീവ് തുടങ്ങിയവർ പങ്കെടുത്തു. വജ്രജൂബിലി ഫെലോഷിപ് കലാകാരി ദിവ്യശ്രീ ഭരതനാട്യം അവതരിപ്പിച്ചു. Read on deshabhimani.com

Related News