പകർച്ചവ്യാധി ജാഗ്രതയുമായി ഏലൂർ നഗരസഭ
കളമശേരി മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഏലൂർ നഗരസഭ അടിയന്തരയോഗം ചേർന്നു. ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. വാർഡുകളിലെ നിലവിലെ സ്ഥിതി ആശാപ്രവർത്തകരും കൗൺസിലർമാരും അറിയിച്ചു. ഡെങ്കിപ്പനിയുണ്ടായ പ്രദേശങ്ങളിൽ ഫോഗിങ് ശക്തമാക്കാൻ തീരുമാനിച്ചു. മേഖല അടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തും. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിൽ ആരോഗ്യ സ്ക്വാഡ് നിരന്തര പരിശോധന നടത്തും. വ്യവസായസ്ഥാപനങ്ങളിലും ക്വാർട്ടേഴ്സുകളിലും ഹോട്ടലുകളിലും കാന്റീനുകളിലും പരിശോധനയുണ്ടാകും. നഗരസഭാ സെക്രട്ടറി പി ബി കൃഷ്ണകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ വർഗീസ്, മെഡിക്കൽ ഓഫീസർ സബിത പടിക്കൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com