"ഒരുമ'യുടെ തണലൊരുക്കി എലിസബത്ത്



കൊച്ചി ഉപജീവനം പദ്ധതിയിൽ "ഒരുമ'യുടെ തണലൊരുക്കി മാതൃകയായി എലിസബത്ത്. അതിദാരിദ്ര നിർമാർജനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങൾവഴി നടപ്പാക്കുന്ന പദ്ധതിയിലൂടെയാണ്‌ "ഒരുമ' ലിക്വിഡ്സ് എന്ന സംരംഭത്തിന്‌ എലിസബത്ത് ഡീന തുടക്കംകുറിച്ചത്‌. കോർപറേഷൻ 72–--ാം ഡിവിഷനിൽ സൗഹൃദം അയൽക്കൂട്ടത്തിലെ അംഗമാണ്‌ എലിസബത്ത്. പാത്രം കഴുകുന്നതിന് ആവശ്യമായ ലിക്വിഡാണ് വിപണനത്തിനായി തയ്യാറാക്കിയത്. വീട്ടിൽത്തന്നെ നിർമിക്കുന്നതിനാൽ ഉൽപ്പന്നത്തിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് എലിസബത്ത് പറഞ്ഞു. കൗൺസിലർ സി എ ഷക്കീർ സംരംഭം ഉദ്ഘാടനം ചെയ്തു. സീനത്ത് സലീം അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ മിനി ജോഷി, ജയശ്രീ ഷാജി, എം എസ് അജിത, എം എസ് ഷാനി, സമീറ അസീസ്, തസ്നി ആസാദ്, എലിസബത്ത് സീന തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News