അത്താഘോഷം :
 കലാമത്സരങ്ങൾക്ക്‌
തുടക്കം



തൃപ്പൂണിത്തുറ സെപ്തംബർ ആറിലെ അത്താഘോഷത്തിന്റെ ഭാഗമായുള്ള കലാസാഹിത്യ മത്സരങ്ങൾക്ക് തുടക്കം. തിരുവാതിരകളിയും മാർഗംകളിയും അരങ്ങേറി. ലായം കൂത്തമ്പലത്തിൽ നടൻ മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, ജനറൽ കൺവീനർ കെ വി സാജു, ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, സി എ ബെന്നി, യു കെ പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News