ലഹരിക്കെതിരെ 
ഓട്ടൻതുള്ളൽ



കാലടി മാണിക്കമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്‌സ്‌ ആൻഡ്‌ ഗൈഡ്സ് യൂണിറ്റ് ജില്ലാ വിമുക്തി മിഷനുമായി സഹകരിച്ച് ലഹരിക്കെതിരെ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് എക്സൈസ് ഓഫീസർ വി ജയരാജാണ്‌ ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. സി എ സിദ്ദിഖ്‌ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഒ ബി ഹരിശ്രീ, പ്രധാനാധ്യാപിക സ്മിത എസ് നായർ, വി ബി സിദിൽകുമാർ, സദാനന്ദൻ കാവുങ്കൽ, പി രഘു, വി സരിത എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News