രുചി ഉത്സവമായി പ്രകൃതിദത്ത ഭക്ഷ്യവിഭവ പ്രദർശനം
നെടുമ്പാശേരി ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ചെങ്ങമനാട് ഗവ. എൽപി സ്കൂളിൽ സംഘടിപ്പിച്ച പ്രകൃതിദത്ത ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം രുചി ഉത്സവമായി. ഇരുനൂറോളം വിദ്യാർഥികൾ വീടുകളിൽ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. നിരവധിപേർ പ്രദർശനം കാണാനും വിഭവങ്ങൾ രുചിക്കാനും സ്കൂളിലെത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് അസീസ് മേള ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ഉമേഷ് ശിവൻ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷക്കീല മജീദ്, ഹെഡ്മിസ്ട്രസ് ആർ രജനി, അധ്യാപകൻ സി ഇസ്മയിൽ, സ്കൂൾ വികസനസമിതി ചെയർമാൻ മുഹമ്മദലി ചെങ്ങമനാട്, റെജി ജോൺ, കെ കെ മുബീന, വി കെ മുനീറ എന്നിവർ സംസാരിച്ചു. Read on deshabhimani.com