ബസുകളുടെ നഗരപ്രവേശം ഭാഗികമായി നടപ്പാകുന്നു



വൈപ്പിൻ വൈപ്പിൻകരക്കാരുടെ ചിരകാല ആവശ്യമായ സ്വകാര്യ ബസുകളുടെ നഗരപ്രവേശം ഭാഗികമായി നടപ്പാകുന്നു. അപേക്ഷിച്ച, സ്വന്തം ബസുള്ളവർക്കാണ് പെർമിറ്റ് നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച് രണ്ടുമാസംമുമ്പ്‌ നടന്ന ആർടിഎ യോഗം അംഗീകരിച്ച പെർമിറ്റുകളാണിത്. എടവനക്കാടുമുതൽ തെക്കോട്ടുള്ള ഭാഗങ്ങളിൽനിന്ന് സർവീസ് ആരംഭിക്കുന്ന ബസുകൾക്കാണ് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. ഇരുപത്തഞ്ചുകിലോമീറ്റർ പരിധി നിലനിൽക്കുന്നതിനാൽ പറവൂർ, മുനമ്പം എന്നിവിടങ്ങളിൽനിന്ന്‌ പുറപ്പെടുന്ന ബസുകൾക്ക് പെർമിറ്റ് അനുവദിച്ചിട്ടില്ല. പരിധി എടുത്തകളയണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്. ഗോശ്രീ പാലങ്ങളുടെ ഉദ്ഘാടനംമുതൽ വിവിധ സംഘടനകൾ ആവശ്യം ഉയർത്തി സമരങ്ങൾ നടത്തിയിരുന്നു. ഇതിനായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നടത്തിയ ഇടപെടലും നിർണായകമായി.തീരുമാനം വന്ന സാഹചര്യത്തിൽ ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ (ഫ്രാഗ്) ഹൈക്കോടതി ജങ്ഷനിൽ ആഹ്ലാദപ്രകടനം നടത്തുകയും മധുരം വിളമ്പുകയും ചെയ്തു. ഫ്രാഗ് പ്രസിഡന്റ് വി പി സാബു, ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, വിവിധ പഞ്ചായത്ത് അപെക്സ് ഭാരവാഹികളായ കെ ചന്ദ്രശേഖരൻ, പി കെ മനോജ്, സേവി താന്നിപ്പിള്ളി, എം എ ബാലചന്ദ്രൻ, എൻ ജെ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News