നാലുലക്ഷം കുടുംബങ്ങൾക്ക് 
വീടൊരുങ്ങി : മന്ത്രി എം ബി രാജേഷ്



കൂത്താട്ടുകുളം ലൈഫ് ഭവനപദ്ധതിയിൽ ഇതുവരെ നാലുലക്ഷം വീടുകൾ പൂർത്തിയായതായി തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. ഒന്നേകാൽലക്ഷത്തോളം വീടുകളുടെ നിർമാണം നടക്കുന്നു. ഇതുകൂടി പൂർത്തിയാകുമ്പോൾ അഞ്ചേകാൽലക്ഷം കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂവണിയുമെന്നും അദ്ദേഹം പറഞ്ഞു. തിരുമാറാടി പഞ്ചായത്തിൽ 31 കുടുംബങ്ങൾക്കായി നിർമിച്ച വീടുകളുടെ താക്കോൽദാനവും ഹരിതകർമസേന യൂസർ ഫീ ശേഖരണം നൂറുശതമാനം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കടുത്ത സാമ്പത്തികപ്രതിസന്ധികൾക്കിടയിലും സംസ്ഥാനം 17,500 കോടി രൂപയാണ് ലൈഫ്‌ പദ്ധതിക്കായി ചെലവഴിച്ചത്. കേന്ദ്രസർക്കാർ പിഎംഎവൈ പദ്ധതിയിൽ 72,000 രൂപവീതം 29,000 പേർക്കുമാത്രമാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യമോൾ പ്രകാശ്, എം ജെ ജേക്കബ്, പി ബി രതീഷ്, ആശ സനിൽ, ഉല്ലാസ് തോമസ്, എം എം ജോർജ്, ഒ എൻ വിജയൻ, അനിത ബേബി, സാജു ജോൺ, രമ മുരളീധരകൈമൾ, ഏണസ്റ്റ് സി തോമസ്, എസ് രഞ്ജിനി,  പി പി റെജിമോൻ എന്നിവർ സംസാരിച്ചു. മുപ്പത്തൊന്ന്‌ വീടുകൾക്കായി 1.21 കോടി രൂപയാണ് ചെലവഴിച്ചത്. ഇവരിൽ മൂന്നുപേർക്ക് ഭൂമി വാങ്ങാനുള്ള സഹായവും നൽകി. നിലവിലെ പഞ്ചായത്ത്‌ ഭരണസമിതി ഇതുവരെ 97 വീടുകൾ നിർമിച്ചു.   Read on deshabhimani.com

Related News