കൃഷിക്കൊപ്പം കളമശേരി ; കുന്നുകരയിൽ കാർഷിക സെമിനാർ



നെടുമ്പാശേരി കളമശേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതി ‘കൃഷിക്കൊപ്പം കളമശേരി’യുടെ ഭാഗമായി കുന്നുകരയിൽ കാർഷിക സെമിനാർ നടത്തി. അഹന ഓഡിറ്റോറിയത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്‌തു. കുന്നുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ അബ്ദുൾ ജബ്ബാർ അധ്യക്ഷനായി. കൃഷിക്കൊപ്പം കളമശേരി സംഘാടകസമിതി  ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ എം പി വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി എം വർഗീസ്, സി കെ കാസിം, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി എസ് വേണു, എം കെ ജയചന്ദ്രൻ, അസിസ്‌റ്റന്റ്‌ കൃഷി ഡയറക്ടർ പുഷ്യരാജൻ എന്നിവർ സംസാരിച്ചു. വാഴക്കൃഷിയിലെ വൈവിധ്യവൽക്കരണവും വിപണനതന്ത്രവും എന്ന വിഷയത്തിൽ എസ് ആർ അഭില ക്ലാസെടുത്തു. കിഴങ്ങുവർഗ വിളകളിലെ ഉൽപ്പാദനവർധനയ്‌ക്കുള്ള നൂതന സാങ്കേതികവിദ്യകൾ എന്ന വിഷയത്തിൽ ഡോ. എസ് സുനിത ക്ലാസെടുത്തു. എൻ വി രാംദാസ്‌ വാഴക്കൃഷിയിലെ അനുഭവം പങ്കിട്ടു. Read on deshabhimani.com

Related News