കുരങ്ങുകൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചു



കോതമംഗലം വടാട്ടുപാറ റോക്ക് ജങ്‌ഷനിൽ വടുതലായിൽ ലീല പീതാംബരന്റെ വീടിനുനേരെ കുരങ്ങുകളുടെ കൂട്ടംചേർന്നുള്ള ആക്രമണം. ടിവി തള്ളിയിട്ട്‌ നശിപ്പിച്ചു. വീട്ടുപകരണങ്ങളും തകർത്തു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് ലീല തിരിച്ചുവരുമ്പോൾ കുരങ്ങുകൾ ഓടിപ്പോകുന്നതാണ്‌ കണ്ടത്‌. കുടുബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം നേതാവ്‌ എൽദോസ് പോൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News