ഗതാഗതക്കുരുക്കിൽ വലഞ്ഞ്‌ തൃപ്പൂണിത്തുറ



തൃപ്പൂണിത്തുറ മിനി ബൈപ്പാസിൽ കെഎസ്ആർടിസി ബസ് കേടായതിനെത്തുടർന്ന്‌ തൃപ്പൂണിത്തുറയിലും പരിസരത്തും ഗതാഗതക്കുരുക്ക്‌ രൂക്ഷമായി. ശനി വൈകിട്ടാണ് മിനി ബൈപ്പാസിൽ വെങ്കിടേശ്വര സ്കൂളിനടുത്തായി കെഎസ്ആർടിസി ബസ് നിശ്ചലമായത്. റോഡിന്റെ ഒരുവശത്തുകൂടി ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടേണ്ടി വന്നതോടെ മിനി ബൈപ്പാസ് റോഡ് നിറഞ്ഞു. ഇവിടേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ഗതാഗതക്കുരുക്ക് കണ്ണൻകുളങ്ങര, കിഴക്കേക്കോട്ട, ഗാന്ധിസ്ക്വയർ, മരട്, പേട്ട റോഡുകളിലേക്കും നീണ്ടു. കുരുക്കിൽനിന്ന്‌ രക്ഷപ്പെടാൻ  വാഹനങ്ങൾ ഇടറോഡുകളിലേക്ക് നീങ്ങിയതോടെ അവിടെയും നിറഞ്ഞു. രാത്രി എട്ടോടെ പ്രധാന റോഡുകളും ഇടറോഡുകളുമുൾപ്പെടെ തൃപ്പൂണിത്തുറ നിശ്‌ചലമായി. കൂടുതൽ പൊലീസും ഹോം ഗാർഡുകളും ഗതാഗതനിയന്ത്രണത്തിന്‌ എത്തിയെങ്കിലും കുരുക്കഴിക്കാൻ പിന്നെയും വൈകി. രാത്രി 9.30നുശേഷമാണ് ഗതാഗതക്കുരുക്കിന് അൽപ്പം ശമനമുണ്ടായത്. Read on deshabhimani.com

Related News