ജൽജീവൻ പദ്ധതിക്കുവേണ്ടി പൊളിച്ച 
റോഡുകൾ സഞ്ചാരയോഗ്യമാക്കണം



നെടുമ്പാശേരി ജൽജീവൻ പദ്ധതിക്കുവേണ്ടി കുഴൽ സ്ഥാപിക്കാൻ പൊളിച്ച ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട് പഞ്ചായത്തിലെ ജനപ്രതിനിധികൾ ജല അതോറിറ്റി പൊരുമ്പാവൂർ ഡിവിഷൻ ഓഫീസ് ഉപരോധിച്ചു. കരാർപ്രകാരം പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ പുനർനിർമിക്കാൻ ജല അതോറിറ്റിക്ക്‌ ഉത്തരവാദിത്വമുണ്ട്. റോഡ് പൊളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ജല അതോറിറ്റി യാതൊരു നിർമാണപ്രവൃത്തിയും തുടങ്ങിയില്ലെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പ്രതിഷേധത്തിന് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി പ്രദീഷും പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുനിലും വൈസ് പ്രസിഡന്റ് ശോഭ ഭരതനും നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആനി കുഞ്ഞുമോൻ, പഞ്ചായത്ത് അംഗങ്ങളായ അജിത അജയൻ, ബിന്ദു സാബു, വനജ സന്തോഷ്, ജൂബി ബൈജു, കെ കെ അബി, പി ഡി തോമസ്, എൻ എസ് അർച്ചന, അംബിക പ്രകാശ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News